Tuesday, July 28, 2009

Mumbai Flood


Senior BMC officers rushes to Amitabh Bachchan's flooded bungalow - Mumbai Mirror reports.

Thursday, January 15, 2009

അമിതാബ് ബച്ചന്‍ - Amitabh Bachchan


നിന്‍റെ ഉയരം നിന്‍റെ ഉയര്‍ച്ചയല്ല... നിന്‍റെ പ്രയത്നമാണ് നിന്‍റെ നിലവാരം ഒരിക്കല്‍ ആരോ ഓട്ടോഗ്രാഫില്‍ എഴുതി പിടിപ്പിച്ച വാചകം.

മെലിഞ്ഞു കഴുക്കോല്‍ പോലുള്ള രൂപം ഇന്ത്യന്‍ നായക സങ്കല്‍പത്തിന്റെ പരിധിക്ക് പുറത്തായിരുന്ന കാലത്താണ് ഉയരവും പ്രയത്നവും ഇഴ ചേര്‍ത്ത്‌ കൊണ്ട് അമിതാബ് ബച്ചന്‍
പടവുകള്‍ കയറുവാന്‍ തുടങ്ങിയത്.

ആദ്യ കാലത്തെ പോരായ്മകളില്‍ അടി പതറാതെ തന്‍റെ ഊഴം കാത്തിരുന്ന നടന്‍. കുതിരയുടെ കഥ പറയുന്ന സിനിമ പിടിക്കുമ്പോള്‍ ഹീറോ ആയി വിളിക്കാമെന്ന് ആക്ഷേപിച്ച നിര്‍മ്മാതാവ് പിന്നീട് നടന്‍റെ കോള്‍ ഷീറ്റ് കിട്ടാന്‍ കാത്തു കിടന്നതും നായികയായി നടിക്കാന്‍ വിമുഖത കാട്ടിയ നടിമാര്‍ പശ്ചാതപിച്ചതും ബച്ചന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള കഥകളാണ് .
ആകാശ വാണി തിരസ്കരിച്ച ശബ്ദം ഇന്ത്യന്‍ സിനിമയുടെ പൌരുഷത്തിന്റെ പ്രതീകം ആയപ്പോഴേക്കും ഇന്ത്യ കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍സ്റ്റാര്‍ ആയി അമിതാബ് വളര്ന്നു കഴിഞ്ഞിരുന്നു
ഒരുപക്ഷെ മാധ്യമങ്ങളില്‍ ഇത്രയേറെ നിറഞ്ഞു നിന്ന മറ്റൊരു മഹാ നടന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ ഉണ്ടായിരിക്കില്ല.

എന്നും വിവാദങ്ങളുടെ കളി കൂട്ടുകാരനായിരുന്നു അമിതാബ്.
രേഖയും , പര്‍വീന്‍ ബാബിയും , ബോഫോര്‍സൂം വിവാദങ്ങളുടെ ഇഷ്ട തോഴന്റെ ആദ്യ കാല അകമ്പടികള്‍ ആയിരുന്നെങ്കില്‍ പിന്നീട് മകന്‍റെ കല്യാണത്തിന് ക്ഷണിക്കപ്പെടാത്തവരുടെ പട്ടിക വരെ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

പ്രവര്‍ത്തന മേഖലകളില്‍ ഒന്നാമന്‍ ആകുക എന്നത് അമിതാഭിന്‍റെ പ്രത്യേകതയാണ് . നാല്‌ പതിറ്റാണ്ട്‌ കാലമായി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകം ആയി അദ്ദേഹം വാഴുന്നതിന്റെ രഹസ്യവും അത് തന്നെയാകാം.

Tuesday, January 6, 2009

മമ്മൂട്ടി ബ്ലോഗുന്നു ....

മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയും ബ്ലോഗാന്‍ തുടങ്ങി. ഹിന്ദിയില്‍ അമിതാബ് ബച്ചനും , ആമിര്‍ ഖാനും ബ്ലോഗ് ആരംഭിച്ചതിനു പിന്നാലെയാണ് മമ്മൂട്ടി മലയാളത്തില്‍ ബ്ലോഗുന്നത്. മലയാള നടന്മാരില്‍ ആദ്യമായി വെബ്സൈറ്റ് ഉണ്ടാക്കിയതും മമ്മുക്ക തന്നെ!

വിവരസാങ്കേതിക വിദ്യയില്‍ കൂടുതല്‍ കമ്പമുള്ള മെഗാ സ്റ്റാര്‍ ബ്ലൊഗില്‍ തിളങ്ങുമെന്ന് കരുതാം. പുരാവസ്തുക്കളെ പ്രണയിക്കുന്ന മോഹന്‍ലാലും കാലത്തിനൊത്ത് ബ്ലോഗാനും ട്വിറ്റെര്‍ വഴി സംവദിക്കാനും തുടങ്ങി.

Saturday, January 3, 2009

മകന്‍റെ അച്ഛനും ആകര്‍ഷണ യന്ത്രവും


കോണ്‍ഗ്രസിന്‌ വിമ്മിഷ്ടമുയര്‍ത്തി ലീഡര്‍ വീണ്ടും നിലവിളി തുടങ്ങി. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാക്കള്‍ തല്‍കാലം കോണ്‍ഗ്രസില്‍ ഇല്ലെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നം. ഈ പ്രസ്താവനയെ തുടര്‍ന്ന് അങ്കലപ്പിലായത് രമേഷ് ചെന്നിത്തലയാണ്. ചെന്നിത്തല വളരെ രഹസ്യമായി പ്രസിദ്ധ ജോത്സ്യന്‍ആറ്റുകാല്‍ രാധാകൃഷ്ണനെ കണ്ടു ഒരു ആകര്‍ഷക യന്ത്രത്തിന് ഓര്‍ഡര്‍ നല്‍കിയതായാണ് കോണ്ഗ്രസ് വൃത്തങ്ങളിലെ അടക്കം പറച്ചില്‍!

ഒരു നേതാവയാല്‍ ജനങ്ങളെ ആകര്‍ഷിക്കാനും വാര്‍ത്തകളില്‍ നിറഞ്ഞു നില്കാനും കഴിയണമെന്ന കരുണാകരന്‍റെ വാദം ശരിയാണ് . ഒരു പക്ഷെ ഇക്കാര്യത്തില്‍ ലീഡര്‍ കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ആകര്‍ഷക ശക്തിയുള്ളത് മകന്‍ മുരളീധരന് മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്‌ .

ഒരിക്കല്‍ ശരത്ചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നീ നേതാക്കളുടെ മുണ്ടുരിഞ്ഞ് ജനശ്രദ്ധ ആകര്‍ഷിച്ചതും സോണിയ ഗാന്ധിയെ മദാമ്മ എന്ന് വിളിച്ചു മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയതും രാഷ്ട്രീയ നേട്ടങ്ങള്‍ ആയിട്ടായിരിക്കും കരുണാകരന്‍ കരുതിയിരിക്കുക. മുരളിക്ക് പറ്റിയ ഒരേയൊരു അബദ്ധം ഇടതില്‍ അച്ചു മാമനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. പിണറായി വിജയന് മുരളീധരനോട് കുറച്ചു ആകര്‍ഷണം ഉണ്ടായിരുന്നു. അച്ചു മാമന്‍റെ കടും പിടുത്തം മൂലം ഇടതു പ്രവേശനം പാളി പോയി. പകരം NCPയില്‍ ചേക്കേറി വിഷമം തീര്‍ത്തു. ഇനി കോണ്‍ഗ്രസിലേക്ക്‌ പുറം വാതില്‍ വഴി തിരിച്ചു വരാന്‍ തന്നെ അന്ന് പറഞ്ഞതെല്ലാം തിരുത്തേണ്ടി വരും. മദാമ്മ മറന്നാലും രമേഷ് ചെന്നിത്തലയെ അത്ഭുത ദ്വീപിലെ ഉണ്ട പക്രു എന്ന് വിളിച്ചത് ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിക്കാതിരിക്കുമോ ?

(Cartoon reproduced here was published in Kalakaumudi Daily, when K. Karunakaran decided to come back to Congress)